റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ടുള്ള ഔട്ഡോർ ഫർണിച്ചർ വിപണിയിലെ പുതിയ താരമാണ്.

ഇന്ന് പ്ലാസ്റ്റിക്കിൽ നിന്നും ഫർണിച്ചർ ഉത്പാദിപ്പിച്ചു തുടങ്ങിയിരിക്കുന്നു. 30 വർഷത്തെ പാരമ്പര്യമുള്ള ബാംഗ്ലൂരിലെ അൺ വുഡ് എന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് ഈ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്.

യുണൈറ്റഡ് നേഷൻസ് ടെവേലോപ്മെന്റ്റ് പ്രോഗ്രാമിന്റെ പഠനമനുസരിച്ചു 9 % പ്ലാസ്റ്റിക് മാലിന്യം മാത്രമേ റീസൈക്കിൾ ചെയ്യുന്നുള്ളു. ബാക്കിയുള്ളവ ഭൂമി നികത്താനുപയോകിക്കുകയാണ്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കും മുൽറ്റിലെവെൽ പ്ലാസ്റ്റിക്കും അതോടൊപ്പം കമ്പനി വികസിപ്പിച്ചെടുത്ത ഫില്ലറും ചേർത്താണ് മെറ്റീരിയൽ തയ്യാറാക്കുന്നത്. കൂടുതൽ ഉറപ്പു കിട്ടാനാണ് ഫില്ലർ ചേർക്കുന്നത്.

കൃത്രിമ നിറങ്ങൾ ചേർക്കാത്തതുകൊണ്ട് ഫില്ലറിന്റെ തനതായ ബ്രൗൺ കറുപ്പ് എന്നി നിറങ്ങളിലാണ് ഫർണിച്ചർ ലഭിക്കുന്നത് . ഇത് പ്രകൃതിദത്തമായതിനാൽ ആരോഗ്യത്തിന് ഹാനികരമല്ല. ഇതിന്റെ നിറം മങ്ങുകയുമില്ലെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ലാബിൽ പരിശോധിച്ചു ബലം ഉറപ്പുവരുത്തിയാണ് ഇവ പുറത്തിറക്കുന്നത്.

  • 10
  • 0