Kerala home new kitchen trend

ഇന്ന് ഏറെയും വളരെയധികം വലുപ്പമുള്ള അടുക്കളകളാണ് കണ്ടു വരുന്നത്. അതും ഒന്നിലൊതുക്കാതെ രണ്ടും മൂന്നും അടുക്കളകളാണ് ഇന്ന്. വീട്ടുകാരുടെ അന്തസിനു ചേരുന്ന രീതിയിൽ പളാപളാ മിന്നുന്ന ഒരു ഷോ കിച്ചൻ. പിന്നെ അടുപ്പും ഗ്യാസുമായി വേറെ ഒന്ന്. വിറകടുപ്പും വർക്കേരിയയുമായി മറ്റൊരു അടുക്കള. എന്നിങ്ങനെ പറന്നു കിടക്കുകയാണ് അടുക്കള.

എന്നതിൽ മാത്രമല്ല അടുക്കളയുടെ വലുപ്പത്തിലും ധാരാളിത്തം കാണിക്കുന്നവർ ഏറെയാണ് ഇന്ന്. മാസ്റ്റർ ബെഡ്‌റൂമിനെക്കാൾ വലുപ്പത്തിൽ അടുക്കളകൾ പണിയുന്നവരുണ്ട്. എന്നിട് അടുക്കള മൊത്തം പത്രങ്ങൾ നിരത്തി വയ്ക്കും. അതിന്റെ കൌണ്ടർ ടോപ് വൃത്തിയാക്കുക എന്നതും വലിയൊരു പണി തന്നെ.

പണ്ടത്തെ പോലെ ഇന്ന് അടുക്കളയിൽ അധികം പത്രങ്ങളുടെ ആവശ്യമില്ല. അംഗങ്ങളും കുറവായതിനാൽ വെക്കാനും വിളമ്പാനും പണിയില്ല. കൂടാതെ എല്ലാം ഒതുക്കിവയ്ക്കാൻ പാകത്തിനുള്ള മോഡുലാർ കിച്ചൻ വന്നതോടെ അടുക്കളയുടെ വലുപ്പം ഒരു വല്യ കാര്യമില്ല. എന്നിട്ടും ഇന്നത്തെ ആളുകൾ വലിയ അടുക്കളകൾ പണിതിടുന്നു.

വീട് വക്കാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ അടുക്കളയെ പറ്റിയും നല്ലൊരു പ്ലാനിങ് ഉണ്ടായിരിക്കണം. ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച് മാത്രം അടുക്കള പ്ലാൻ ചെയ്യുക അല്ലാതെ എല്ലായിടത്തും ചെയ്യുന്നു അപ്പോൾ ഇവിടെയും വേണം എന്ന തോന്നൽ മാറ്റിവച്ചു ചെലവ് കുറക്കാൻ നോക്കാം.

  • 12
  • 0