- April 12, 2023
- -
വീടിനകത്തും പുറത്തും പച്ചപ്പ് നിറയ്ക്കാം
വീടിനകത്തും പുറത്തും ഇപ്പോൾ വെർട്ടിക്കൽ ഗാർഡൻ കാണാം. എങ്ങനെ ഒരു വെർട്ടിക്കൽ ഗാർഡൻ നിർമ്മിക്കാം എന്ന് നോക്കാം.
ചെടികൾക്ക് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന അനുയോച്യമായ ഇടം തിരഞ്ഞെടുക്കണം. പലതരത്തിലും ആകൃതിയിലുമുള്ള ഫ്രെയിമുകൾ പലതരം സാമഗ്രികൾ കൊണ്ട് നിർമ്മിക്കാം. മെറ്റൽ ഫ്രെയിം ആണെങ്കിൽ വെർട്ടിക്കൽ പോട്ടുകൾ എളുപ്പത്തിൽ ഘടിപ്പിക്കാം. പ്ലാസ്റ്റിക് കൊണ്ടുള്ള ഫ്രെയിം ആണേൽ പ്ലാസ്റ്റിക് ഷീറ്റ് ഘടിപ്പിക്കണം. പ്ലാസ്റ്റിക് പോട്ട്കൾ, വുഡൻ ബോക്സ്, ഫാബ്രിക് പൗച്, സെറാമിക് പോട്ട്, പ്ലാസ്റ്റിക് ബാഗ് എന്നിവ ഉപയോഗിക്കാവുന്നതാണ്.
മണ്ണ് കൊക്കോപീറ്റ് അല്ലെങ്കിൽ ചകിരിച്ചോറ്, വെര്മിക്കുലൈറ്റ്, കംപോസ്റ് എന്നിവ നമുക് പോട്ട് മിക്സ്ചർ ആയി ഉപയോഗിക്കാം.
നനയ്ക്കാൻ വേണ്ടി ഹാൻഡ് സ്പ്രൈയും ഡ്രിപ് ഇറിഗേഷനും ചെയ്യാം. ചെടികൾ തിരഞ്ഞെടുക്കുമ്പോൾ നല്ലപോലെ ശ്രേധിക്കണം. സൂര്യപ്രകാശം കൂടുതൽ വേണ്ടതും കുറവ് വേണ്ടതും ഏതാണെന്നു പ്രത്യേകം നോക്കി വേണം തിരഞ്ഞെടുക്കാൻ.
ഔട്ട്ഡോർ ആയും ഇൻഡോർ ആയും വെർട്ടിക്കൽ ഗാർഡൻ നൽകാം. ചെടികളുടെ വളർച്ചക്കാവശ്യമായ സൂര്യപ്രകാശം ലഭിക്കണം എന്നെയുള്ളൂ. മതിൽ, അകത്തെ ചുമരുകൾ, നടുമുറ്റം എന്നീയിടങ്ങളിലൊക്കെ നമുക്ക് വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യാവുന്നതാണ്. എത്തുന്നു അനുയോജ്യമായ ഇടവും കാലാവസ്ഥയുമാണ് പ്രധാനം.
വെർട്ടിക്കൽ ഗാർഡൻ എങ്ങനെ സെറ്റ് ആക്കാം
- ആദ്യം അനുയോജ്യമായ ഒരു ഇടം തിരഞ്ഞെടുക്കുക
- അതിനാവശ്യമായ ഫ്രെയിം ഉണ്ടാകണം.
- ഫ്രെയിമിന് പുറകിൽ വയർമേഷ് പിടിപ്പിക്കുക.
- അതിലേക്കു പോട്ടുകൾ ഘടിപ്പിക്കുക.
- പോട്ട് മിക്സ്ചർ പോട്ടിലേക്കു ഇട്ടുകൊടുക്കുക.
- അതിനു ശേഷം ചെടി നടാം. എന്നിട് നല്ലപോലെ നനച്ചു കൊടുക്കുക.
- 631
- 0