facade louvers screen kerala

സ്റ്റീൽ വീട്ടിൽ സ്ഥാനം പിടിക്കുന്നു

ഇന്ന് വീടുകളിൽ സ്റ്റീൽ തരംഗമാണ്. ഗെയ്റ്റ്, വാതിൽ, സ്റ്റെയറിന്റെയും ബാൽക്കണിയുടെയും ഹാൻഡ്റെയിൽ, കിച്ചൻ കാബിനറ്റ്, ട്രെസ്സ് റൂഫ് എന്നിവിടങ്ങളിലെല്ലാം സ്റ്റീൽ സാന്നിധ്യമറിയിച്ചിട്ട് നാള് കുറച്ചായി. ഇന്റീരിയറിലും സ്റ്റീരിയറിലും ഒരുപോലെ മുഖം കാട്ടുന്ന സി എൻ സി പാർട്ടീഷൻ എന്നിവയാണ് പുതിയ താരങ്ങൾ. ഇന്നത്തെ വീടുകളിൽ എല്ലാവരും ഇഷ്ട്ടപെടുന്ന ഓപ്പൺനെസ്സ് ശൃഷ്ടിക്കാൻ ഏറ്റവും അനുയോജ്യമായ മെറ്റീരിയൽ സ്റ്റീൽ തന്നെ.

അഴിക്കുള്ളിൽ വീട്

പുതിയ വീടുകളിൽ മിക്കതിന്റെയും മുന്നിൽ അഴികൾ പോലെ സ്റ്റീൽ പൈപ്പുകൾ പിടിപ്പിച്ചിട്ടുള്ള ഒരു ഭാഗമുണ്ടാക്കും ചിലയിടങ്ങളിൽ ചുമര് മുഴുവനായി ഇത് കാണാം. ഫസാഡ് ലൂവർ സ്ക്രീൻ എന്നാണ് ഇതിനെ പറയുക. മിക്കപ്പോഴും ഇതിനു പിന്നിൽ ചുമർ ഉണ്ടാകില്ല. അല്ലെങ്കിൽ ഗ്ലാസ് കൊണ്ടുള്ള ഭിത്തി ആയിരിയ്ക്കും. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ട് ഓപ്പൺസ് സൃഷ്ടിക്കുക എന്നതാണ് ലൂവർ സ്ക്രീൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ശബ്ദം വെളിച്ചം പൊടി എന്നിവയെ നിയന്ത്രിക്കാനും ഇവ ഉപകാരപ്പെടും. എന്നാൽ ഇതിനൊന്നുമല്ലാതെ ഡിസൈനിന്റെ ഭാഗമായി മാത്രം സ്ഥാനത്തും അസ്ഥാനത്തും ലൂവർ സ്ക്രീൻ നല്കുന്നവരുണ്ട്. കൃത്യമായ സ്ഥാനത്തു ഉചിതമായ ഡിസൈൻ ഉള്ള സ്ക്രീൻ നൽകുമ്പോളാണ് പൂർണ്ണമായ പ്രയോചനം കിട്ടുന്നത്.

പാർട്ടീഷൻ

വിസ്മയിപ്പിക്കുന്ന ഡിസൈനിലുള്ള സ്റ്റീൽ പാർട്ടീഷൻ ആണ് മറ്റൊരു ട്രെൻഡ്. ലിവിങ് ഡൈനിങ്ങ് എന്നിങ്ങനെ പൊതു ഇടങ്ങളിലും കോർട്ടിയാർഡ്, ബാൽക്കണി, എന്നിവിടങ്ങളിലാണ് ഇവ കൂടുതലായി സ്ഥാനം പിടിച്ചിരിക്കുന്നത്. ഉറപ്പും ബലവും ഉള്ളതിനാൽ പുറം ചുമരിന്റെ സീലിങ്ങിലും വിശ്വസിച്ചു പിടിപ്പിക്കാം . ദീർഘ കാലം നിലനിൽക്കും.
കോർട്ടെൻ സ്റ്റീൽ , മൈൽഡ് സ്റ്റീൽ, സ്റ്റൈൻലെസ്സ് സ്റ്റീൽ എന്നിവയുടെ ഷീറ്റുകളാണ് പാർട്ടീഷൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. സി എൻ സി കട്ടിങ് വഴി ഇഷ്ട്ടമുള്ള ഡിസൈൻ കൊടുക്കാനും സാധിക്കും.

living room partition kerala

സി എൻ സി കട്ടിങ്ങിലൂടെ സൂപ്പർ ഡിസൈൻ

സ്റ്റീൽ ഷീറ്റിൽ ഏതു ഡിസൈനും നൽകാനുള്ള മാർഗമാണ് സി എൻ സി. കംപ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. കംപ്യൂട്ടർ നിയന്ത്രിത സംവിധാനത്തിലൂടെയാണ് മെഷീൻ പ്രവർത്തിക്കുന്നത്. അതിനാൽ എത്ര സകീർണ്ണമായ ഡിസൈനും സൃഷ്ടിച്ചെടുക്കാൻ സാധിക്കും. അതുപോലെതന്നെ സമയം വളരെ കുറച്ചു മതി എന്നുള്ളതാണ് ഇതിന്റെ മറ്റൊരു മെച്ചം .

Please follow and like us:
  • 631
  • 0