kerala house foundation work

ഉറപ്പോടെയുള്ള ഫൗണ്ടേഷൻ

തറയുടെ ബലക്ഷയം കെട്ടിടത്തിന് ഭീക്ഷണിയാവാതിരിക്കാൻ നിർമ്മാണരീതിയിൽ അതീവ ശ്രദ്ധ പുലർത്തണം. തറ നന്നായി പണിതില്ലെങ്കിൽ അതിന്റെ കുറവുകൾ ഒരിക്കലും പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല.

മണ്ണിന്റെ ഘടന അറിയാം

വീടിന്റെ ഡിസൈനിനൊപ്പം തന്നെ പ്രാധാന്യമുണ്ട് അവിടത്തെ മണ്ണിന്റെ ഘടനയ്ക്കും. ആ പ്ലോട്ടിലെ കിണർ പരിശോധിച്ച് മണ്ണിനെ അറിയാം. കിണറിന്റെ സെക്ഷൻ പരിശോധിച്ച് അതിൽ മണ്ണ് ഇടിഞ്ഞതാണോ, വെട്ടുകല്ലാണോ, തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാം. മണ്ണ് അയഞ്ഞതാണോ, ചെളിയുടെ അംശം ഉള്ളതാണോ എന്നും നോക്കണം.

വെള്ളകെട്ടുണ്ടോ?

ഫൌണ്ടേഷൻ എന്നാൽ ഭൂമിക്കടിയിൽ രണ്ട് രണ്ടര അടി താഴേക്കു പണിയുന്ന സ്ട്രെക്ചർ ആണ്. മഴക്കാലത്ത് ഭൂമിക്കടിയിൽ ഒരു മീറ്റർ താഴ്ചയിൽ ജല സാന്നിധ്യം ഉണ്ടാകുമോ എന്ന് അറിയണം. അവിടത്തെ കിണറിലെ വാട്ടർ ലെവൽ പരിശോധിച്ചും അവിടെ എത്രത്തോളം വെള്ളം ഉണ്ടെന്നു മനസിലാക്കാം. ഭൂ നിരപ്പിനു താഴെ വെള്ളം കെട്ടികിടക്കുമെങ്കിൽ തറയ്ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ എടുത്തുവേണം തറ പണിയാൻ.

foundation work kerala

ബെൽറ്റ് വാർക്കൽ

രണ്ടടി താഴ്ചയിൽ വെള്ളം നിൽക്കുമെങ്കിൽ താഴെ ഉറപ്പുള്ള ബെൽറ്റ് കൊടുക്കണം.കമ്പി ഇട്ടു ബെൽറ്റ് വാർത്തതിന് ശേഷം കരിങ്കല്ല് വെറുതെ അടുക്കി വയ്ക്കാതെ സിമെൻറ് വച്ച് മുകളിലേക്ക് കെട്ടി വരണം. മുകളിലെത്തുമ്പോൾ ബേസ്മെൻറ് ചെയ്ത് ബെൽറ്റ് കെട്ടാം. വേണമെങ്കിൽ കോർണറിൽ പില്ലർ കൊടുക്കാം.
വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളിൽ റാഫ്റ് ഫൌണ്ടേഷൻ ആണ് നല്ലത്. ഇതിൽ ഫൌണ്ടേഷൻ മുഴുവനായി ഒരു ചങ്ങാടം പോലെ പൊങ്ങി കിടക്കും.
ഒരു കമ്പിയോ വാദിയോ എടുത്തു മണ്ണിൽ ഇറക്കിനോക്കുമ്പോൾ വളെരെ എളുപ്പത്തിൽ താഴുന്നുണ്ടെങ്കിൽ അവിടത്തെ മണ്ണ് അയഞ്ഞതാണെന്നു മനസിലാക്കാം. അങ്ങനെയുള്ള സ്ഥലങ്ങളിൽ തീർച്ചയായും ബെൽറ്റ് കെട്ടി കരിങ്കല്ല് സിമെന്റ് എന്നിവ വച്ച് മുകളിലേക്ക് കെട്ടണം.

ചിതലുണ്ടെങ്കിൽ

സാധാരണ രീതിയിൽ ഫൌണ്ടേഷൻ പണിയുന്നത് പി സി സി ചെയ്തു മുകളിൽ കരിങ്കല്ല് ഡ്രൈ പാക്ക് ചെയ്തു ബേസ്മെന്റ് അകത്തേക്ക് വലിച്ചു കെട്ടുകയാണ്. ഭൂനിരപ്പിനു മുകളിൽ വരുന്ന ഭാഗത്തെയാണ് ബേസ്മെൻറ് എന്ന് പറയുന്നത്. അതിന്റെ മുകളിൽ തീർച്ചയായും ബെൽറ്റ് കൊടുത്തിരിക്കണം. ഇതിനു രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്- താഴെ നിന്ന് കയറുന്ന ചിതലിനെ തടയാം. ഫൗണ്ടേഷന് മുകളിൽ കട്ടകൊണ്ട് പണിയുന്ന ചുമരുകളാണ്. അവ ചിതലുകൾക്കു നല്ല ആവാസ വ്യവസ്ഥ ശൃഷ്ടിക്കും. അതുകൊണ്ട് ചിതലിന്റെ ശല്യമുള്ള ഭാഗത്തു ബെൽറ്റ് വാർക്കുക. രണ്ടാമതായി, ഭൂകമ്പ സമയങ്ങളിൽ ഇത് കെട്ടിടത്തിന് ഒരു താങ്ങാണ്.

ഫൌണ്ടേഷൻ ചെയ്തു കഴിഞ്ഞു തറ കലക്കുമ്പോൾ തറയിൽ പത്തു ദിവസത്തോളം വെള്ളം കെട്ടി നിർത്തണം. ഇങ്ങനെ ചെയ്താൽ തറയിലെ മണ്ണ് നല്ലപോലെ ചേർന്ന് പൊയ്ക്കൊള്ളും. ഇതിനോടൊപ്പം ചിതലിനുള്ള മരുന്നും അതിൽ കലക്കി കൊടുക്കാം.

ചെറിയ കല്ലുകൾ അകത്തു വച്ച് വലുത് പുറത്തേക്കു വരുന്ന രീതിയിൽ വേണം തറ പണിയാൻ. എങ്കിലേ കല്ലുകളിലേക്കു സെരിയായ ഭര വിന്യസിക്കപ്പെടുകയുള്ളു. കല്ലിനിടയിലെ വിടവുകൾ പരമാവധി കുറയ്ക്കുകയും വേണം.

Please follow and like us:
  • 960
  • 0