- August 1, 2022
- -
ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പുത്തൻ വീട് റെഡി
നമ്മുടെ വീട് പുതുക്കി പണിയുന്നതിന് പ്രധാന കാരണങ്ങളാണ് സൗകര്യ കുറവും പുതുമ നഷ്ടപ്പെടുന്നു എന്ന തോന്നലും. എന്നാൽ പൊളിച്ചു പണിയാതെ തന്നെ വീടിനു പുത്തൻ ലുക്ക് നൽകാൻ കഴിയും. പണവും സമയവും ലാഭിച്ചുകൊണ്ട് അതിനുള്ള ചില മാർഗങ്ങൾ നോക്കാം.
ഫർണീച്ചറുകളുടെ സ്ഥാനം മാറ്റിയാലോ
നമ്മുടെയെല്ലാം വീട്ടിൽ വര്ഷങ്ങളായിട്ട് ഒരേ സ്ഥലത്തുതന്നെയാകും സോഫയും ടേബിളും എല്ലാം കിടക്കുന്നതു. ഇവയുടെയെല്ലാം സ്ഥാനം നമുക്കൊന്ന് മാറ്റിപിടിച്ചാലോ. സ്ഥല സൗകര്യമനുസരിച്ചു ഇവയെല്ലാം മറ്റൊരു ഡിസൈനിൽ അറേഞ്ച് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ഒരു പുതുമ വീടിനുള്ളിൽ തീർച്ചയായും കൊണ്ട് വരും.
ലൈറ്റുകൾ മാറ്റാം
ഒരു സ്ഥലത്തിന്റെ ലുക്ക് ആകെ മാറ്റി മറയ്ക്കുന്നതിനു ലൈറ്റിങ്ങിനു കഴിയും. നല്ല വെളിച്ചമുള്ള മുറിക്കു കൂടുതൽ വിസ്തൃതി തോന്നിക്കും. അധികം പ്രകാശം എത്താത്ത മുറിയുടെ ഭാഗങ്ങളിൽ മേശയിട്ടു ടേബിൾ ലാമ്പുകൾ നൽകുന്നത് ഉചിതമായിരിക്കും.
പുത്തൻ നിറങ്ങൾ നൽകി സോഫയേയും ഭംഗിയാക്കാം
മാറ്റി മാറ്റി ഇടാൻ പറ്റുന്നതായിയിരിക്കണം സോഫയുടെയും കുഷ്യനുകളുടെയും കവറുകൾ. പ്രത്യേകം തീമുകൾ സെറ്റ് ചെയ്തു അതിനു ഇണങ്ങുന്ന കവറുകൾ നൽകാം. കടുപ്പമുള്ള പ്രിന്റുകളും നിറങ്ങളും തിരഞ്ഞെടുക്കാം.
റീ അറേഞ്ച് ചെയ്ത് ഷെൽഫുകൾ
പുസ്തകങ്ങളും മറ്റും വയ്ക്കുന്ന ഷെൽഫുകൾ നമുക്കൊന്ന് മാറ്റി സ്ഥാപിച്ചാലോ. ഇവയ്ക്കു വേറൊരു നിറവും നൽകാം. പുസ്തകങ്ങൾ വയ്ക്കുന്ന ഷെൽഫ് ആണെങ്കിൽ ഓരോ വിഭാഗത്തിനും വേറെ വേറെ കളറുകൾ കൊടുക്കാവുന്നതാണ്. ഷെൽഫിലെ ഏതേലും ഒരു അറയിൽ ഫോട്ടോ ഫ്രെയിം ചെയ്ത് വയ്ക്കുന്നതും പുതുമ കൊണ്ട് വരുന്നു.
അടുക്കളയ്ക്ക് നൽകാം ട്രെൻഡി ലുക്ക്
അടുക്കളയിലെ വാർഡൊബുകൾക്കു പുതിയ പെയിന്റ് അടിച്ചു ഭംഗിയാക്കാം. നിറം മങ്ങിയതും പുകപിടിച്ചതുമായ കുപ്പികൾ മാറ്റി പുതിയത് സ്ഥാപിക്കാം. അടുക്കളയിൽ കൂടുതൽ സ്റ്റോറേജ് നൽകുന്നത് കൂടുതൽ വൃത്തിയും വിശാലതയും തോന്നിപ്പിക്കും. അതുപോലെതന്നെ നല്ല പ്രകാശമുള്ള ബൾബ് ഇടുന്നതും വിശാലത തോന്നിപ്പിക്കാൻ സഹായിക്കും.
- 596
- 0