sitout garden ideas

Plants & Pots

പൂന്തോട്ടം വീടിനുള്ളിലേക്ക് എത്തുന്നതാണ് പുതിയ കാഴ്ച്ച. ചെടി പോലെത്തന്നെ കണ്ണിനു വിരുന്നാവുകയാണ് ചെടിച്ചട്ടിയും. മുറ്റത്തുനിന്ന് വീടിനുള്ളിലേക്ക് പൂന്തോട്ടമെത്തുമ്പോൾ വിരിയുന്ന കാഴ്ചകൾക്കുമുണ്ട് പൂച്ചന്തം.

എപ്പോഴും ആസ്വദിക്കാം

മറ്റുള്ളവരെ കാണിക്കാനല്ല, വീട്ടുകാർക്ക് ആസ്വദിക്കാനാണ് പൂന്തോട്ടം വേണ്ടത്. പൂക്കളും പച്ചപ്പുമെല്ലാം വീട്ടുമുറ്റത്തെ ലാൻഡ്‌സ്‌കേപ്പിലും വീട്ടുക്കാർ വീടിനുള്ളിലും എന്നായിരുന്നു മുൻപത്തെ സ്ഥിതി. കാശും സമയവും ചിലവഴിച്ചു പരിപാലിക്കുന്ന പൂന്തോട്ടം വീട്ടുകാർക്ക് ആസ്വദിക്കാനുള്ളതാണ് എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിനടിസ്ഥാനം. വീട് വയ്ക്കാനുള്ള സ്ഥലം കുറഞ്ഞതും മെയ്ന്റനൻസിനു ആളെ കിട്ടാനുള്ള പ്രയാസവും ഉയർന്ന ചിലവുമെല്ലാം വലിയ ഔട്ഡോർ ലാൻഡ്‌സ്‌കേപ്പിനേക്കാൾ നല്ലത് ചെറിയ ഇൻഡോർ ഗാർഡൻ ആണെന്ന ചിന്തക്ക് കാരണമായിട്ടുണ്ട്. അതാകുമ്പോൾ വീട്ടുകാർക്ക് തന്നെ പരിചരണം നടത്താനാകും.

കാണുമ്പോൾ തന്നെ സന്തോഷം അതാണ് ചെടികൾ കൺവെട്ടത്ത് ഇടം പിടിക്കാനുള്ള പ്രധാന കാരണം. മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണകരമാണ് ചെടികളുടെ സാന്നിധ്യം എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഓക്സിജൻറെ അളവ് കൂട്ടും, ചൂട് കുറച്ചു കുളിർമ പകരും, ഇന്റീരിയറിനു വിശാലത തോന്നിപ്പിക്കും, എന്നിങ്ങനെയുള്ള കാര്യങ്ങൾ എല്ലാവര്ക്കും അറിയാവുന്നതാണ്. ഇംഗ്ലീഷ് ഐവി, ഡെവിൾസ് ഐവി, സ്പൈഡർ പ്ലാൻറ്, പീസ് ലില്ലി എന്നിവയെല്ലാം വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ളവയാണ്.

planter box

സുന്ദരി ചെടിച്ചട്ടി

ചെടി പോലെത്തന്നെ കണ്ണിനു വിരുന്നാവുകയാണ് ചെടിച്ചട്ടികൾ. ചെടിച്ചട്ടികൾ അഥവാ പ്ലാന്റർ ബോക്സ് എന്നത് ഡെക്കറേറ്റീവ് ഐറ്റം ആയി മാറിക്കഴിഞ്ഞു. ഇന്റീരിയറിനു ഇണങ്ങുന്ന നിറത്തിലും ആകൃതിയിലുമുള്ള ചെടിച്ചട്ടികൾ തിരഞ്ഞെടുക്കാൻ ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കാറുണ്ട്.

പണ്ട് കോർട്ടിയാർഡിലും മുറികളുടെ മൂലകളിലുമാണ് ചെടികൾ കണ്ടിരുന്നത്. എന്നാൽ ഇന്ന് സ്റ്റഡി ടേബിളിലും, ടീപോയിലും, അടുക്കളയുടെ കൗണ്ടർ ടോപ്പിൽ വരെ ചെടിച്ചട്ടികൾ നിരത്താൻ തുടങ്ങിയിരിക്കുന്നു. ഓരോ ഇടത്തിനും യോജിച്ച വലിപ്പത്തിലും ആകൃതിയിലുമുള്ള ചെടിച്ചട്ടികൾ ഇന്റീരിയറിൻറെ അഴക് ഇരട്ടിപ്പിക്കുന്നു.
ചിരട്ടയുടെ വലിപ്പത്തിലുള്ളത് മുതൽ വീപ്പയുടെ അത്ര വലിപ്പമുള്ള ചെടിച്ചട്ടികൾ വരെ വിപണിയിൽ ലഭ്യമാണ്. അതിലും വലുത് വേണേൽ നിർമ്മിച്ച് കിട്ടാനുള്ള സൗകര്യവും ഇന്നുണ്ട്.
പണ്ട് കളിമൺ ചട്ടികൾക്കായിരുന്നു ഡിമാൻഡ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പൊട്ടിപ്പോകും എന്നുള്ളതും, കുറേക്കാലം കഴിയുമ്പോൾ വെള്ള നിറത്തിൽ പൂപ്പൽ പിടിച്ചപോലെ പാടുവീഴുന്നതുമെല്ലാം കളിമൺ ചട്ടിയോടുള്ള താല്പര്യം കുറയാൻ കാരണമായി. എഫ് ആർ പി, എ ബി എസ് എന്നിവയുടെ ചട്ടികൾക്കാണ് ഇപ്പോൾ ഡിമാൻഡ് നിൽക്കുന്നത്. ഭാരക്കുറവ്, പൊട്ടിപ്പോകില്ല, ഏതു നിറത്തിലും ആകൃതിയിലും ലഭിക്കും തുടങ്ങിയവയാണ് ഇതിൻറെ സവിശേഷതകൾ. ക്ലാസ്സ് ലുക്ക് മുഖമുദ്രയായ സെറാമിക് ചട്ടികൾക്കും ഇന്ന് ആവശ്യക്കാർ ഏറെയാണ്.

കാലം മാറി സ്മാർട്ടായി

വീടിനുള്ളിൽ വയ്ക്കുന്ന ചെടിച്ചട്ടിയുടെ അടിയിൽ വെള്ളം ശേഖരിക്കാനായി ഒരു പാത്രം കൂടി വയ്ക്കുന്ന ഏർപ്പാടൊന്നും ഇപ്പോഴില്ല. വെള്ളം താഴേക്കു ഒലിച്ചിറങ്ങില്ല എന്നു മാത്രമല്ല ചട്ടിയിലെ വെള്ളത്തിന്റെ അളവ് വീട്ടുകാരെ അറിയിക്കുക കൂടി ചെയ്യുന്ന സ്മാർട്ട് ചട്ടികളാണ് ഇപ്പോൾ രംഗത്തുള്ളത്.

വലിപ്പം കുറഞ്ഞ ചെടികൾ

ഇടത്തരം വലിപ്പമുള്ളതും വലിപ്പം കുറഞ്ഞതുമായ ചെടികളാണ് പ്ലാന്റർ ബോക്സിൽ വയ്ക്കാനായി ആളുകൾ തിരഞ്ഞെടുക്കുന്നത്. കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിനാണ് മുൻഗണന. ആകർഷകമായ രൂപ ഭംഗിയുള്ളതും പരിപാലനം എളുപ്പമായതും ആയ ചെടികൾക്കാണ് ഡിമാൻഡ് കൂടുതൽ. മിനിയേച്ചർ ആഗ്ളോനിമ, ക്ലോറോഫൈറ്റം, മിനിയേച്ചർ ഒഹിയോപൊഗൻ, സിംഗോണിയം എന്നിവയൊക്കെ ഈ കൂട്ടത്തിൽ പെടും.

walldecor

തൂക്കിയിടൽ കുറഞ്ഞു

വരാന്തയിലും ബാൽക്കണിയിലുമെല്ലാം ചെടികൾ തൂക്കിയിടുന്ന പ്രവണത ഇന്ന് കുറഞ്ഞു വരുകയാണ്. പരിപാലനം ബുദ്ധിമുട്ടേറിയതാണ് ഇതിനു കാരണം. വെർട്ടിക്കൽ ഗാർഡൻ ആണ് ഇതിനു പകരമായി വന്ന താരം. ഇതാകുമ്പോൾ ഒരു സ്ഥലം മാത്രം ശ്രേദ്ധിച്ചാൽ മതി എന്നതാണ് മെച്ചം.പാർട്ടീഷൻ ആയോ ഏതേലും ഒരു ഏരിയ ഹൈലൈറ്റ് ചെയ്യാനായോ വെർട്ടിക്കൽ ഗാർഡൻ ഉപകരിക്കും.

Please follow and like us:
  • 494
  • 0