double sink for kitchen

അടുക്കളയിൽ വേണം ഡബിൾ സിങ്ക്

സാധാരണ ഏതൊരു വീട്ടമ്മയ്ക്കും മടുപ്പു തോന്നുന്ന ഒരു ജോലിയാണ് പത്രം കഴുകൽ. ദിവസേന മൂന്നോ നാലോ തവണ ചെയ്യേണ്ടി വരുന്ന ഒരു ജോലിയാണിത്. എല്ലാ പണിയും കഴിഞ്ഞു എങ്ങനേലും തീർത്ത മതിയെന്ന് വച്ച് അവസാനത്തേക്കു മാറ്റി വയ്ക്കുന്ന ജോലി.

ഈ ജോലി കുറച്ചും കൂടി എളുപ്പമാക്കാനുള്ള ഒരു മാർഗമാണ് ഡബിൾ സിങ്ക്. ഇപ്പോൾ പണിയുന്ന വീടുകളിൽ ഇത് വച്ച് തുടങ്ങിയിട്ടുണ്ട്. എന്നാലും ചിലർ ഇപ്പോളും അങ്ങോട്ടേക്ക് എത്തിയിട്ടില്ല എന്ന് തന്നെ പറയാം. ഒരു വീട് പണിയുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ പൈസ മുടക്കുന്നത് അടുക്കളയിലേക്കാണ് അല്ലെ?. അപ്പോൾ പിന്നെ നമുക്കൊരു ഡബിൾ സിങ്കും കൂടെ വാങ്ങി വച്ചൂടെ.

എളുപ്പത്തിൽ പണി തീർക്കാൻ പറ്റും. പനി വളരെ കുറച്ചു വെള്ളം മാത്രമേ ഫ്‌ളൂരിലേക്കു തെറിക്കുകയുള്ളു. പനി ഉള്ളത് സമയലാഭമാണ്. എന്നെങ്കിലും വരുമെന്ന പ്രതീക്ഷയോടെ നമ്മൾ നമ്മുടെ വീട്ടിലെ ഗസ്റ്റ് റൂമിനു വേണ്ടി പൈസ ചിലവാക്കുന്നിലെ അപ്പോ പിന്നെ എന്നും പെരുമാറുന്ന അടുക്കളയിലേക്കുവേണ്ടി കുറച്ചു പൈസ കൂടുതലാണേലും ഡബിൾ സിങ്ക് വാങ്ങി വാക്കുന്നതല്ലേ നല്ലത്.

എവിടെയാണ് ഇത് വയ്ക്കേണ്ടത് എന്ന് ആദ്യം തീരുമാനിക്കണം മെയിൻ അടുക്കളയിൽ ആണോ അതോ വർക്ക് ഏരിയായിൽ ആണോ ഇത് വയ്ക്കേണ്ടത് എന്ന് ഉറപ്പുവരുത്തണം. ഇപ്പോൾ ഏതു വലുപ്പത്തിലുള്ളതും വിപണിയിൽ ലഭ്യമാണ്. ഇത് ആർഭാടമാകില്ലേ എന്തിനാ വെറുതെ പൈസ കളയുന്നെ എന്നൊക്കെ ചിന്തിക്കുന്ന ആളുകളും ഉണ്ട്. എന്നാൽ ഇതൊരിക്കലും ആർഭാടമാകില്ല, നമുക്ക് ഉപകാരമേ ഉണ്ടാകൂ.

Please follow and like us:
  • 209
  • 0