- May 16, 2023
- -
ലക്ഷങ്ങൾ ലാഭിക്കാം പുതുക്കിപണിയിലൂടെ
പുതിയ തലമുറയിൽ ഭൂരിഭാഗം ആളുകൾക്കും താല്പര്യം മോഡേൺ വീടുകളോടാണ്. പൂർണ്ണമായി പൊളിച്ചു മാറ്റാതെയുള്ള മുഖം മിനുക്കലുകൾക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ ജോലിയും സാമ്പത്തിക സ്ഥിതിയും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം വീടിൻറെ പുനർനിർമ്മാണത്തിനുള്ള കാരണങ്ങളിൽ ചിലതാണ്. ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും പുനഃക്രമീകരണങ്ങളും വഴി നിലവിലുള്ള വീടിനെ മനോഹരമാക്കാം.
വീട് പുനർനിർമ്മിക്കുമ്പോൾ എന്തൊക്കെയാണ് നമ്മുടെ അത്യാവശ്യങ്ങൾ എവിടെയൊക്കെ മാറ്റങ്ങൾ വരുത്തണം എന്നതിനെ പറ്റിയെല്ലാം നല്ല ധാരണ വേണം. വീടിന്റെ മുൻവശത്തു നിന്നുള്ള കാഴ്ചക്കായിരിക്കും ഒരു പക്ഷെ ആദ്യ പരിഗണന. അതുകൊണ്ടുതന്നെ നല്ലൊരു ആർകിടെക്ടിനെ കണ്ട് വിവരങ്ങൾ ശേഖരിക്കുന്നത് നല്ലതാണ്. വിദഗ്ധ തൊഴിലാളികളെ വേണം പുനർനിർമ്മാണം കൊടുക്കാനായിട്ടു. ആകെ ചെലവ് വരുന്ന തുകയും അവരുടെ ലേബറും എല്ലാം വിശദമായി മനസിലാക്കാൻ ഈ ഘട്ടത്തിൽ സാധിക്കും. അതനുസരിച്ചു നിർമ്മാണത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി ബഡ്ജറ്റ് രൂപപ്പെടുത്തുകയും ചെയ്യാം.
വീടിന്റെ കാലപ്പഴക്കം, മുറികളുടെ നിലവിലുള്ള സൗകര്യം എന്നിവയെ കുറിച്ച് വ്യക്തമായി മനസിലാക്കിയതിനു ശേഷം വേണം പുനർനിർമ്മാണം ചെയ്യാൻ.
വീട് പുതുക്കിപ്പണിയുന്നത് ഇരട്ടി ചെലവ് വരുത്തിവയ്ക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. അധികം പഴക്കമില്ലാത്ത വീടുകളാണെങ്കിൽ സൗകര്യത്തിനും ഭംഗിക്കും പ്രാധാന്യം നൽകിക്കൊണ്ട് പുതുക്കിപ്പണിയുന്നതാണ് ലാഭകരം.
വീട് നവീകരിക്കുമ്പോൾ മരത്തിന്റെ ഉരുപ്പടികൾ കഴിയാവുന്നത്ര പുനരുപയോഗിക്കുക. ജനൽ പാളികളും മറ്റും ചെലവ് കുറഞ്ഞ രീതിയിൽ പുതിയതാകാം. മരത്തിനു പകരമായി ഉപയോഗിക്കാവുന്ന മെറ്റീരിയലുകൾ ഇന്ന് ധാരാളമാണ്. പരമാവധി പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള നവീകരണശൈലി വേണം തിരഞ്ഞെടുക്കാനായിട്ട്.
- 320
- 0