- September 27, 2022
- -
ഭവന വായ്പ ബാധ്യതയാകരുത്
ഭാവന വായ്പ ലഭിക്കുന്നതിന്റെ മാനദണ്ഡങ്ങൾ മനസിലാക്കി മാത്രം വീടുപണിക്കിറങ്ങുക.
അപേക്ഷകന്റെ വരുമാനം, തിരിച്ചടവ് ശേഷി, എന്നിവ നോക്കിയാണ് ബാങ്കുകൾ ലോൺ നൽകുന്നത്.
വീടുപണിയുടെ ആലോചന ഘട്ടത്തിൽ തന്നെ എന്തെല്ലാം സൗകര്യങ്ങൾ വേണം എന്ന് തീരുമാനിക്കുക. ആവശ്യ, അത്യാവശ്യം, ആഡംബരം എന്നിങ്ങനെ വേർതിരിച്ചു കുടുംബാംഗകളുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തുക. കയ്യിലുള്ള പണം,കിട്ടാനുള്ള മറ്റു സാധ്യതകൾ എന്നിവ ആലോചിക്കുക. ബാക്കിയുള്ള പണം മാത്രം ലോൺ എടുക്കാമെന്ന് നിശ്ചയിക്കുക. ആവശ്യം അറിഞ്ഞു ബജറ്റ് തീരുമാനിക്കുക. ആർകിറ്റെക്ടിൽ നിന്നും എസ്റ്റിമേറ്റ് വാങ്ങണം. ബാങ്കിൽ പോകുന്നതിനുമുമ്പ് എല്ലാ രേഖകളും ശരിയാണോ എന്ന് ഉറപ്പ് വരുത്തണം.
അപേക്ഷകന്റെ മാസാവരുമാനം കാണിക്കുന്നതിനായി ആര് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇൻകംടാക്സ് റിട്ടേൺൻറെ കോപ്പി, മൂന്നു മാസത്തെ സാലറി സ്ലിപ് എന്നിവ ഹാജരാക്കണം. ബാങ്ക് സിബിൽ സ്കോർ പരിശോധിക്കും. മുൻപുള്ള ലോണുകളിൽ തിരിച്ചടവ് വീഴ്ചയും പരിശോധിച്ചാണ് ലോൺ നൽകുക. ശമ്പള വരുമാനക്കാരാണെങ്കിൽ 60 വയസ്സും സ്വയം തൊഴിൽ ബിസിനെസ്സ് ചെയ്യുന്നവനാണെങ്കിൽ 65 വയസ്സുമാണ് ധനകാര്യ സ്ഥാപനങ്ങളിൽ പൊതുവെ റിട്ടയേർമെൻറ് പ്രായമായി കണക്കാക്കുന്നത്. വാങ്ങാനോ നിർമ്മിക്കാനോ ഉദ്ദേശിക്കുന്ന വീട് സ്ഥിതി ചെയ്യുന്ന സ്ഥലം പ്രധാന റോഡരികിലോ ലോറി കയറാൻ പാകത്തിനുള്ള റോഡുള്ള സ്ഥലത്തോ ആണെങ്കിൽ ഉയർന്ന തുക വായ്പ്പയായി ലഭിക്കും. അല്ലെങ്കിൽ വായ്പ്പ തുകയും ആനുപാതികമായി കുറയും. വീട് വാങ്ങാനാണെങ്കിൽ വീടിന്റെ കാലപ്പഴക്കവും വായ്പ്പ തുക നിശ്ചയിക്കുന്നതിന്റെ മാനദണ്ഡമാണ്. ബാങ്ക് നിയമിക്കുന്ന സിവിൽ എഞ്ചിനീയർ പരിശോധിച്ച് മൂല്യം നിശ്ചയിക്കും. ഓട്, ഷീറ്റ് എന്നിവയിട്ട വീടുകൾക്ക് ഭാവന വായ്പ്പ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് അധികൃതർ പറയുന്നു. എന്നാൽ ലൊക്കേഷൻ പരിഗണിച്ചു ഓട് മേയുന്ന പുതിയ വീടുകൾക്ക് ലോൺ അനുവദിക്കുന്ന അവസരങ്ങളുമുണ്ട്. ആര് ഓടിയെങ്കിലും വീതിയുള്ള വഴിയും വേണം.
വായ്പ്പ തുക എത്ര ലഭിക്കും
നിർമ്മിക്കാനോ വാങ്ങനോ ഉദ്ദേശിക്കുന്ന വീടിൻറെ 90 ശതമാനം തുക ലോൺ ലഭിക്കും. ബാക്കി തുക സ്വന്തമായി കണ്ടെത്തണം.
- 627
- 0