- May 3, 2023
- -
വീടുകളിൽ മിന്നി തിളങ്ങി ആത്താംകുടി ടൈലുകൾ
നമ്മുടെ ഓരോരുത്തരുടെയും വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നത് ടൈലുകൾ തന്നെയാണ്. നമ്മുടെ ബഡ്ജറ്റിന് ഒതുങ്ങുന്ന ടൈലുകൾ വിപണിയിൽ ലഭ്യമാണ്. മാർബിളുകളെയും ഗ്രാനൈറ്റുകളെയും അപേക്ഷിച്ചു എളുപ്പത്തിൽ പണി പൂർത്തിയാകും. അടുത്തകാലം വരെ ടൈലിന്റെ ഉറപ്പും ഗുണമേന്മയും നിറവും മാത്രമാണ് നമ്മൾ ശ്രദ്ധിച്ചിരുന്നത്. എന്നാൽ ടൈലുകളിൽ പുതുമയും വ്യത്യസ്തതയുമാണ് ഇന്ന് ആവശ്യം. പുതുമ എന്ന് പറയുമ്പോൾ ആ പുതുമ പഴമയിൽ നിന്നും വന്നിട്ടുള്ളവയാണ്. അതുകൊണ്ടാണ് ഇന്ന് ആത്താംകുടി ടൈലുകൾക്ക് ആവശ്യക്കാർ കൂടുന്നത്.
വിട്രിഫൈഡ്, സെമി വിട്രിഫൈഡ് ടൈലുകൾക്ക് അപ്പുറമാണ് ആത്താംകുടി ടൈലുകളുടെ സ്ഥാനം. തഞ്ചാവൂരിനടുത്തുള്ള ആത്താംകുടി എന്ന പ്രദേശത്തു യന്ത്രങ്ങളുടെ സഹായമില്ലാതെ കൈകൾ കൊണ്ട് നിർമ്മിക്കുന്നവയാണ് ആത്താംകുടി ടൈലുകൾ.
ട്രഡീഷണൽ, ഇക്കോ ഫ്രണ്ട്‌ലി വീടുകളിലേക്കും ഇത്തരം ടൈലുകൾ ഒരുപാടുപേർ തിരഞ്ഞെടുക്കുന്നു. വ്യത്യസ്തവും കളർഫുള്ളുമാണ് ഡിസൈനുകൾ. കേരളത്തിൽ ലഭ്യമായ ടൈലുകൾ അപേക്ഷിച്ചു ആത്താംകുടി ടൈലുകൾക്ക് വില കുറവാണ്. വാങ്ങുമ്പോൾ ഡിസൈനുകൾക്കു അത്ര തിളക്കം ഇല്ലേലും അത് ഉപയോഗിക്കുംതോറും ഡിസൈനുകൾ കൂടുതൽ തെളിഞ്ഞുവരും. ട്രഡീഷണൽ, മൊറോക്കൻ ശൈലിയിലുള്ള വീടുകളിലേക്ക് യോജിച്ചതാണ് ഇത്തരം ടൈലുകൾ. മഞ്ഞ, കറുപ്പ്, ചുവപ്പ്, നീല, പച്ച തുടങ്ങിയ നിറങ്ങളിലാണ് ടൈലുകൾ കൂടുതലും കാണപ്പെടുന്നത്.
- 469
- 0