gypsum plastering

ചെലവ് കുറയ്ക്കാം – ജിപ്സം പ്ലാസ്റ്ററിങ്

കെട്ടിട നിർമ്മാണ മേഖലയിലെ വിലക്കയറ്റം സാധാരണക്കാർക്ക് വീട് എന്ന സ്വപ്നം അപ്രപ്യമാക്കുന്നു. ചുരുങ്ങിയ ബഡ്ജറ്റിൽ വീട് പണിയുക എന്നത് വല്യ ബുദ്ധിമുട്ടായിക്കഴിഞ്ഞു. എന്നാൽ അതിനു ഒരു വഴിയാണ് വൈറ്റൽ ജിപ്സം പ്ലാസ്റ്ററിങ്. ഇത് വഴി നമുക്ക് ചെലവ് കുറച്ചുകൊണ്ട് വീട് നിർമ്മാണം ചെയ്യാവുന്നതാണ്. കെട്ടിട നിർമ്മാണ വേളയിൽ സിമെന്റിന്റേയും മണലിന്റേയും ഉപയോഗം കുറയ്ക്കാനും പുട്ടി, പി ഒ പി എന്നിവ ഒഴിവാക്കാനും ജിപ്സം പ്ലാസ്റ്ററിങ് സഹായിക്കും. ഇതുവഴി നന്നുടെ നിർമ്മാണച്ചിലവ് 30 ശതമാനത്തോളം കുറയ്ക്കുവാൻ സഹായിക്കും.

ഖനനം ചെയ്‌തെടുക്കുന്ന കാൽസ്യം സൾഫേറ്റ് നൂതന പ്രക്രിയയിലൂടെ ശുദ്ധീകരിച്ചാണ് വൈറ്റൽ ജിപ്സം ആക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് വളരെ കാലത്തെ ഈടും ഗുണമേന്മയും ഉണ്ട്. ഗ്രാനൈറ്റ്, കോൺക്രീറ്റ്, ഇഷ്ടിക, സാധാരണ കട്ടകൾ, വെട്ടുകല്ല് തുടങ്ങി എല്ലാ പ്രതലത്തിലും ഇത് നേരിട്ട് ഉപയോഗിക്കാം.

വൈറ്റൽ ജിപ്സത്തിൽ മാരകമായ ക്ലോറൈഡുകൾ കലർന്നിട്ടില്ലാത്തതിനാൽ ഇത് നൂറ് ശതമാനവും പരിശുദ്ധമാണ്. ഇവ വിള്ളലുകളെ പ്രതിരോധിക്കുന്നു, വൈറ്റൽ ജിപ്സം പ്ലാസ്റ്റർ ഉണങ്ങുമ്പോൾ സിമന്റ് പോലെ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടാകുന്നില്ല. കൂടാതെ ഇവ ചൂടിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. സിമന്റ് പ്ലാസ്റ്ററിങ്ങിനു നനച്ചുകൊടുക്കുന്നപോലെ ബലപ്പെടുത്തുന്നതിനായി വൈറ്റൽ ജിപ്സം പ്ലാസ്റ്ററിങ്ങിന് നനച്ചുകൊടുക്കേണ്ടതില്ല.

ശ്വാസകോശ രോഗങ്ങൾക്കും അലർജിയ്ക്കും കാരണമാകുന്ന വിഷാംശങ്ങൾ വിറ്റാൽ ജിപ്സത്തിൽ ഇല്ല. കൂടാതെ ഇവ ഫംഗസ്സിനെയും പൂപ്പലിനെയും ചെറുത്തുനിൽക്കുന്നവയാണ്. ഇതിൽ ജലാംശം ഉള്ളതുകൊണ്ടുതന്നെ ഇവ അഗ്നിബാധ ഉണ്ടാകുന്നത് തടയുന്നു.

വൈറ്റൽ ജിപ്സം പ്ലാസ്റ്ററിങ് മനോഹരവും മിനുസമാർന്നതുമായ പ്രതലമാണ് മേൽക്കൂരകൾക്കും ഭിത്തികൾക്കും നൽകുന്നത്. പെയിന്റിന്റെ ഉപയോഗത്തെ കുറയ്ക്കാനും ഇത് വഴി സാധിക്കുന്നതാണ്. വൈറ്റൽ ജിപ്സം വളരെ എളുപ്പത്തിൽ യോജിപ്പിക്കാൻ സാധിക്കുന്നതിനാലും ഒറ്റ കോട്ടിൽ തന്നെ ഫിനിഷിങ് ലഭിക്കുന്നതിനാലും വളരെ പെട്ടന്ന് ജോലി പൂർത്തിയാക്കാനും അതുവഴി നമ്മുടെ സമയവും ചിലവും ലാഭിക്കാനും സാധിക്കും.

Please follow and like us:
  • 216
  • 0