Home Construction

കയ്യിൽ ഇത്ര രൂപയുണ്ട്, എത്ര സ്ക്വയർഫീറ്റ് വീട് പണിയാൻ പറ്റും?. ഈ പതിവ് ചോദ്യത്തിനുള്ള ഉത്തരം …

വീടുപണിയുമായി സമീപിക്കുന്ന പലരും ആദ്യം ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ്, എന്റെ കയ്യിൽ ഇത്ര രൂപയുണ്ട് അപ്പോൾ എത്ര സ്ക്വയർഫീറ്റ് വീട് പണിയാം? എന്ന്.

ഒരു ഉദാഹരണം പറയുകയാണേൽ 15 ലക്ഷം രൂപ കയ്യിലുണ്ട്, എത്ര സ്ക്വയർഫീറ്റ് വീട് എന്ന ചോദ്യത്തിനുള്ള ഉത്തരം, 500,560, …..അങ്ങനെ 950, 1000 സ്ക്വയർഫീറ്റ് വരെ വീട് പണിയാം എന്നാണ്. എന്നാൽ അത് പലപല ഘടകങ്ങളുടെ ബന്ധപ്പെട്ടിരിക്കുന്നു.

ഭൂപ്രദേശം അനുസരിച്ച്, മണ്ണിന്റെ ഘടന അനുസരിച്ച്, കാലഘട്ടത്തിനനുസരിച്ച്, വീടിന്റെ വിസ്തീർണ്ണത്തിലും ബഡ്ജറ്റിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അതുമാത്രമല്ല ഉപയോഗിക്കുന്ന വസ്തുക്കളുടെ വില ശ്രേണി മറ്റൊരു പ്രധാന ഘടകമാണ്. മണ്ണ് ചതുപ്പാണേൽ അടിത്തറ കെട്ടുവാൻ കുറച്ചധികം പണ ചിലവുണ്ടാകും. ബാത്തറൂമുകളുടെ എണ്ണം കൂടുമ്പോൾ ചിലവും കൂടും.

ഫ്ലോറിൽ ഇടുന്ന ടൈൽ 30 രൂപയിൽ നിന്ന് 90 രൂപയായാൽ അല്ലെങ്കിൽ അതിന് മുകളിലായാൽ, ഭിത്തിയിൽ ക്ലാഡിങ് വേണമെന്ന് തോന്നിയാൽ, ജനലുകളും വാതിലുകളും തേക്ക് കൊണ്ടുള്ളത് വേണമെന്ന് തോന്നിയാൽ, നമ്മൾ തിരഞ്ഞെടുക്കുന്ന ബാത്രൂം ഫിറ്റിങ്‌സിന്റെ ബ്രാൻഡുകൾ മാറിയാൽ, അടുക്കളയിൽ കാബിനെറ്റുകളുടെ എണ്ണം കൂട്ടിയാൽ, ചുമരിൽ വാൾപുട്ടി ഉപയോഗിച്ച് മനോഹരമാക്കാൻ തോന്നിയാൽ, മുറ്റത്തു ഇന്റെർലോക്കും മതിലും കെട്ടി ഭംഗിയാക്കാൻ തോന്നിയാൽ, നമ്മുടെ ബഡ്ജറ്റിന് വ്യതിയാനങ്ങൾ വന്നുകൊണ്ടേയിരിക്കും.

ഇതിന് പുറമെ തൊഴിലാളികളുടെ കൂലി നിലവാരം മറ്റൊരു ഘടകമാണ്. വീടുപണി ചെലവ് കുറക്കാനാണെങ്കിൽ ഒരു ബഡ്ജറ്റ് നിലപാടാണ് ആദ്യം വേണ്ടത്. അതിനാദ്യം വേണ്ടത് വീടിനെ പറ്റി ഒരു നിലപാടുണ്ടാക്കുക. ബഡ്ജറ്റിന്റെ കാര്യത്തിൽ തീരുമാനമായാൽ നിങ്ങളുടെ സംസകാരത്തിനും ബോധത്തിനുമനുസരിച്ചു വിസ്തീർണ്ണം കുറഞ്ഞ ഒരു വീട് രൂപകൽപ്പന ചെയ്യുക. നിങ്ങളെടുക്കുന്ന ഓരോ തീരുമാനവും ചിലവിനെ ബാധിച്ചുകൊണ്ടേയിരിക്കും എന്ന് ഓർക്കുക. അപ്പോഴും വീടിന്റെ ചെലവ് കുറയ്ക്കാൻ എളുപ്പവഴി എന്ന് പറയുന്നത് വീടിന്റെ വിസ്തീർണ്ണം കുറയ്ക്കലാണ്.

Please follow and like us:
  • 250
  • 0